കോട്ടയം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നത്തോടെ എൽ.ഡി.എഫ് അഴിമതി സ്വപ്നപദ്ധതിയായ കെ-റെയിൽ അസ്തമിക്കുമെന്ന് കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുൻകാലങ്ങളിൽ കമ്പ്യൂട്ടറിനും കൊയ്ത്തുമെതി യന്ത്രത്തിനും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനും എതിരെ അന്ധമായി സമരം നടത്തിയ വികസന വിരോധികളായ സി.പി.എം യു.ഡി.എഫിനെ വികസന വിരോധികളായി ചിത്രീകരിക്കാനുള്ള നീക്കം ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു. എൽ.ഡി.എഫ് സർക്കാറിന്‍റെ ഒന്നാം വാർഷികം വിനാശവികസനത്തിന്‍റെ ഒന്നാം വാർഷികമായി ആചരിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലുടനീളം നടത്തിയ ധർണയുടെ ജില്ലതല ഉദ്ഘാടനം കോട്ടയം ഗാന്ധി സ്ക്വയറിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് ജില്ല കൺവീനർ ജോസി സെബാസ്റ്റ്യൻ, അസീസ് ബഡായി, തമ്പി ചന്ദ്രൻ, ടി.സി. അരുൺ, കെ.സി. പീറ്റർ, കെ.ടി. ജോസഫ്, ബിൻസി സെബാസ്റ്റ്യൻ, ഫിലിപ് ജോസഫ്, കുഞ്ഞ് ഇല്ലമ്പള്ളി, വി.ജെ. ലാലി തുടങ്ങിയവർ സംസാരിച്ചു. ------- KTL KRAIL- എൽ.ഡി.എഫ് സർക്കാറിന്‍റെ ഒന്നാംവാർഷികം വിനാശവികസനത്തിന്‍റെ ഒന്നാംവാർഷികമായി ആചരിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലുടനീളം നടത്തിയ ധർണയുടെ ജില്ലതല ഉദ്ഘാടനം കോട്ടയം ഗാന്ധിസ്ക്വയറിനു മുന്നിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.