ആശുപത്രി കിടക്കയിൽ പട്ടയം ഏറ്റുവാങ്ങി ​മേരി

കോട്ടയം: ചികിത്സയിലായതിനാൽ പട്ടയമേളയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പുന്നത്തുറ കുഴിക്കോട്ടപറമ്പ് ലക്ഷംവീട് കോളനിയിലെ മേരി മാത്യുവിന് ആശുപത്രിയിലെത്തി കലക്ടർ ഡോ. പി.കെ. ജയശ്രീ പട്ടയം കൈമാറി. കോട്ടയം മെഡി. കോളജ് ആശുപത്രിയിലെ ഒമ്പതാംവാർഡിൽ ചികിത്സയിലാണിവർ. രോഗത്തിന്‍റെ അവശത മറന്ന് കിടക്കയിൽനിന്ന് മകൾ ആലീസിന്‍റെയും മരുമകൾ ഷാന്‍റി സാബുവിന്‍റെയും സഹായത്തോടെ എഴുന്നേറ്റിരുന്ന് മേരി പട്ടയം സ്വീകരിച്ചു. 50 വർഷമായി താമസിക്കുന്ന 3.01 സെന്‍റ്​ (1.22 ആർ) സ്ഥലത്തിന്‍റെ കോളനി പട്ടയമാണ് മേരിക്ക് സ്വന്തമായത്. ഏക മകൻ അപകടത്തിൽ മരിച്ചതോടെ മേരിയുടെയും മരുമകളുടെയും ജീവിതം പ്രതിസന്ധിയിലായിരുന്നു. കോട്ടയം താലൂക്കിൽ പട്ടയം അനുവദിച്ച 85പേരിൽ 83പേരും കഴിഞ്ഞ മാസം 30ന് നടന്ന പട്ടയമേളയിൽ മന്ത്രി കെ. രാജനിൽനിന്ന് രേഖ സ്വീകരിച്ചിരുന്നു. എ.ഡി.എം ജിനു പുന്നൂസ്, ഏറ്റുമാനൂർ നഗരസഭ അംഗം മഞ്ജു അലോഷ്, ഡെപ്യൂട്ടി കലക്ടർ ഫ്രാൻസിസ് സാവിയോ, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ------ ഫോട്ടോകാപ്ഷൻ KTL PATTAYAM - കോട്ടയം മെഡി. കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പുന്നത്തുറ കുഴിക്കോട്ടപറമ്പ് ലക്ഷംവീട് കോളനിയിലെ മേരി മാത്യുവിന് കലക്ടർ ഡോ. പി.കെ. ജയശ്രീ പട്ടയരേഖ കൈമാറിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.