എരുമേലി: നൂറുകണക്കിന് യാത്രക്കാരെത്തുന്ന മണിമല പഞ്ചായത്തിലെ മേലേക്കവലയിൽ ബസ് കാത്തിരിപ്പുകേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു. കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലംകൂടിയാണ് മേലേക്കവല. വിവിധ സ്ഥലങ്ങളിലേക്ക് യാത്രപോകുന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ നിരവധി യാത്രക്കാരാണ് ഇവിടെ എത്തുന്നത്. വെയിലിലും മഴയത്തും കയറിനിൽക്കാൻപോലും ഇവിടെ ഇടമില്ല. ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മാറിവരുന്ന പഞ്ചായത്ത് പ്രതിനിധികളെ പലതവണ സമീപിച്ചെങ്കിലും ബസ് കാത്തിരിപ്പുകേന്ദ്രം വാഗ്ദാനങ്ങളിലൊതുക്കിയതായി നാട്ടുകാർ ആരോപിക്കുന്നു. അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.