കോട്ടയം: അനുവദിച്ചു. മേയ് 23 മുതൽ 27 വരെ പാലരുവി ട്രെയിൻ നമ്പർ 16791ന് രാവിലെ 7.20നും 16792 നമ്പർ ട്രെയിന് വൈകീട്ട് 7.57നും ഒരു മിനിറ്റ് സ്റ്റോപ്പാണ് താൽക്കാലികമായി നൽകിയിരിക്കുന്നത്. അവസാനഘട്ടത്തിലെത്തിനിൽക്കുന്ന കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം 22 മുതൽ 28 വരെ വിവിധ ട്രെയിനുകൾക്ക് നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിലാണ് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിച്ചത്. കിണര്‍ ഇടിഞ്ഞുതാഴ്ന്നു ഏറ്റുമാനൂര്‍: കനത്തമഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ഏറ്റുമാനൂര്‍ പേരൂരില്‍ കറുത്തേടത്ത് രാജീവിന്‍റെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. ബുധനാഴ്ചയാണ് സംഭവമെങ്കിലും വ്യാഴാഴ്ചയാണ് ഉടമ വിവരമറിയുന്നത്. വാടകക്ക് കൊടുത്തുവന്നിരുന്ന വീടാണിത്. കുറച്ചുനാളായി താമസക്കാരില്ലായിരുന്നു. ഇന്നലെ ഉടമ വീടും പരിസരവും നോക്കാന്‍ വന്നപ്പോഴാണ് കിണര്‍ ഇടിഞ്ഞത് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.