ആശ്വാസമേകാൻ മുഖ്യമന്ത്രി അജേഷിന്‍റെ വീട്ടിലെത്തി

വാഴൂർ: മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്‍റെ സുരക്ഷ ജീവനക്കാരനായ അജേഷ് മണിയുടെ കൊടുങ്ങൂർ തേക്കാനത്തെ വീട്ടിലെത്തി. മേയ് നാലിന് അജേഷിന്‍റെ മാതാവ്​ വിലാസിനി മരണപ്പെട്ടിരുന്നു. ഈ സമയത്ത് വിദേശത്തായതിനാൽ മുഖ്യമന്ത്രിക്ക് എത്താൻ സാധിച്ചിരുന്നില്ല. വ്യാഴാഴ്ച രാവിലെ വെള്ളൂർ കെ.പി.പി.എല്ലിന്‍റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രി അജേഷിന്‍റെ വീട്ടിലെത്തിയത്. 9.30 മുതൽ 20 മിനിറ്റോളം സമയം കുടുംബാംഗങ്ങളുമായി സംസാരിച്ച് അവരെ ആശ്വസിപ്പിച്ചു. അജേഷിന്‍റെ ഭാര്യ കാർത്തികയോടും മക്കളായ നേഹയോടും നിയയോടും വരവറിഞ്ഞെത്തിയ നാട്ടുകാരോടും യാത്രപറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്. കഴിഞ്ഞ ആറുവർഷമായി പിണറായി വിജയന്‍റെ സുരക്ഷ ജീവനക്കാരനാണ് അജേഷ് മണി. KTL VZR 1 Chief Minister മുഖ്യമന്ത്രി പിണറായി വിജയൻ കൊടുങ്ങൂരിൽ അജേഷ് മണിയുടെ വീട്ടിലെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.