ലോറിയുമായി കൂട്ടിയിടിച്ച് കാർ തകർന്നു

പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളം പള്ളിക്കുസമീപം . റാന്നി സ്വദേശിയുടേതാണ് കാർ. കാർ ഓടിച്ചിരുന്നയാൾക്ക് ചെറിയ പരിക്കുണ്ട്. എന്നാൽ, പരിക്കേറ്റയാളുടെ വിവരം ലഭിച്ചിട്ടില്ലെന്ന് പൊൻകുന്നം പൊലീസ് അറിയിച്ചു. സമീപ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടില്ല. ആശുപത്രിയിൽനിന്ന് വിവരം ലഭിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ മഴസമയത്തായിരുന്നു അപകടം. എതിർദിശയിലെത്തിയ വാഹനങ്ങൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. കാറിൽനിന്ന് റോഡിലാകെ ഓയിൽ പരന്നതിനെ തുടർന്ന് അപകടസാധ്യത ഒഴിവാക്കാൻ കാഞ്ഞിരപ്പള്ളിയിൽനിന്നെത്തിയ അഗ്നിരക്ഷസേന റോഡ് കഴുകി വൃത്തിയാക്കി. KTL VZR 5 Car Accident പാലാ-പൊൻകുന്നം റോഡിൽ ലോറിയുമായി കൂട്ടിയിടിച്ച് തകർന്ന കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.