പരീക്ഷ ഫീസ്

കോട്ടയം: രണ്ടാംസെമസ്റ്റർ എം.എസ്​സി മെഡിക്കൽ ബയോകെമിസ്ട്രി (2020 അഡ്മിഷൻ - റെഗുലർ / 2016-2019 അഡ്മിഷനുകൾ-സപ്ലിമെന്‍ററി) പരീക്ഷകൾ ജൂൺ 10ന് ആരംഭിക്കും. പിഴയില്ലാതെ മേയ്​ 27വരെയും 525 രൂപ പിഴയോടുകൂടി മേയ് 28നും 1050 രൂപ സൂപ്പർഫൈനോടുകൂടി മേയ് 30 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസ് പരീക്ഷഫീസിന് പുറമേ അടക്കണം. നാലാം സെമസ്റ്റർ എം.എസ്​സി മെഡിക്കൽ ബയോകെമിസ്ട്രി (2019 അഡ്മിഷൻ - റെഗുലർ / 2016-2018 അഡ്മിഷനുകൾ - സപ്ലിമെന്‍ററി) പരീക്ഷകൾ ജൂൺ മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ മേയ് 24 വരെയും 525 രൂപ പിഴയോടുകൂടി മേയ് 25നും 1050 രൂപ സൂപ്പർഫൈനോടുകൂടി മെയ് 26നും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസ് പരീക്ഷഫീസിന് പുറമേ അടക്കണം. പരീക്ഷ തീയതി സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിന്‍റെ മൂന്നാം സെമസ്റ്റർ എം.എഡ് (2020-2022 ബാച്ച് -സി.എസ്.എസ്) പ്രോഗ്രാമിന്‍റെ എക്‌സ്‌റ്റേണൽ പരീക്ഷ ജൂൺ 17ന് ആരംഭിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. വൈവ വോസി പരീക്ഷ 2022 ഏപ്രിലിൽ നടന്ന പത്താം സെമസ്റ്റർ എൽഎൽ.ബി (പഞ്ചവത്സരം - 2010 അഡ്മിഷൻ-ഫസ്റ്റ് മേഴ്‌സി ചാൻസ്/2009 അഡ്മിഷൻ-സെക്കൻഡ്​ മേഴ്‌സി ചാൻസ്/2009ന് മുമ്പുള്ള അഡ്മിഷൻ-തേർഡ് മേഴ്‌സി ചാൻസ്-കോമൺ) പരീക്ഷയുടെ വൈവവോസി പരീക്ഷ മേയ് 27ന് എറണാകുളം ഗവ. ലോകോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷഫലം ഇന്‍റർ യൂനിവേഴ്‌സിറ്റി സെന്‍റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ്​ സൂപ്പർ സ്‌പെഷാലിറ്റി ഹോസ്പിറ്റൽ 2021 ജൂലൈയിൽ നടത്തിയ പിഎച്ച്.ഡി കോഴ്‌സ് വർക്ക് (സയൻസ്/ ടെക്‌നോളജി ആൻഡ്​ അപ്ലൈഡ് സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്, 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.