ഉദ്ഘാടനം ഉത്സവമാക്കി നാട് കോട്ടയം: ഉത്സവാന്തരീക്ഷത്തിൽ നാടാകെ ഒത്തുചേർന്ന ചടങ്ങിൽ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്‍റെ പ്രവർത്തനത്തിന് തുടക്കം. ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാൻ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനുപേരാണ് വെള്ളൂരിലെ കമ്പനി അങ്കണത്തിലെത്തിയത്. 5000 പേർക്കുള്ള ഉദ്ഘാടന വേദിയാണ് ഒരുക്കിയിരുന്നത്. കെ.പി.പി.എല്ലിന്‍റെ മുഖ്യകവാടത്തിലെത്തിയ മുഖ്യമന്ത്രി ലോഗോ പ്രകാശനം നിർവഹിച്ചു. കമ്പനിയുടെ ഒന്നാംനിലയിലെത്തി സ്വിച്ച് ഓൺ നിർവഹിച്ചു. പുതുതായി ഉൽപാദിപ്പിച്ച പേപ്പർ റോളിൽ ഒപ്പ് ചാർത്തിയശേഷമാണ് ഉദ്ഘാടന വേദിയിലെത്തിയത്. കടലാസുകൊണ്ട് തീർത്ത ഇൻസ്റ്റലേഷൻ സന്ദർശിച്ചശേഷം വേദിയിലെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജനപ്രതിനിധികളെയും ജനങ്ങൾ ഹർഷാരവത്തോടെ സ്വീകരിച്ചു. നാടിന്‍റെ സ്നേഹോപഹാരമായി വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലൂക്ക് മാത്യുവിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ മുഖ്യമന്ത്രിക്ക് നിറപറ നൽകി. എസ്. സന്ദീപിന്‍റെ നേതൃത്വത്തിൽ തൊഴിലാളികളുടെ സ്നേഹോപഹാരവും മുഖ്യമന്ത്രിക്ക് കൈമാറി. must
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.