ഔറംഗസേബിന്റെ ശവകുടീരം തകർക്കണമെന്ന് എം.എൻ.എസ്; സുരക്ഷ കൂട്ടി

ഔ​റം​ഗ​ബാ​ദ്: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗ​ബാ​ദി​ലു​ള്ള മു​ഗ​ൾ ഭ​ര​ണാ​ധി​കാ​രി ഔ​റം​ഗ​സേ​ബി​ന്റെ ശ​വ​കു​ടീ​ര​ത്തി​ന് കൂ​ടു​ത​ൽ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര ന​വ​നി​ർ​മാ​ൺ സേ​ന (എം.​എ​ൻ.​എ​സ്) വ​ക്താ​വ് ഗ​ജാ​ന​ൻ കാ​ലെ, ശ​വ​കു​ടീ​രം ത​ക​ർ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. എ​ന്തി​നാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ ഔ​റം​ഗ​സേ​ബി​ന്റെ ശ​വ​കു​ടീ​ര​മെ​ന്ന് ഇ​യാ​ൾ ട്വി​റ്റ​റി​ൽ ചോ​ദി​ച്ചു. ഇ​ത് ത​ക​ർ​ത്താ​ൽ അ​വി​ടേ​ക്ക് ആ​രും പോ​കി​ല്ലെ​ന്നും തു​ട​ർ​ന്നു. പ്ര​കോ​പ​ന​പ​ര​മാ​യ ട്വീ​റ്റി​ന് പി​ന്നാ​ലെ, ശ​വ​കു​ടീ​രം സ്ഥി​തി​ചെ​യ്യു​ന്ന ഖു​ൽ​താ​ബാ​ദ് മേ​ഖ​ല​യി​ലെ ചി​ല​ർ, സം​ര​ക്ഷ​ണ​ത്തി​നെ​ന്നോ​ണം ഇ​വി​ടം പൂ​ട്ടാ​ൻ ശ്ര​മി​ച്ചു. ആ​ർ​കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്കാ​ണ് (എ.​എ​സ്.​ഐ) ശ​വ​കു​ടീ​ര​ത്തി​ന്റെ ചു​മ​ത​ല. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് എ.​ഐ.​എം.​ഐ.​എം നേ​താ​വ് അ​ക്ബ​റു​ദ്ദീ​ൻ ഉ​വൈ​സി ശ​വ​കു​ടീ​രം സ​ന്ദ​ർ​ശി​ച്ച​തി​ന് വി​മ​ർ​ശ​ന​വു​മാ​യി ശി​വ​സേ​ന​യും എം.​എ​ൻ.​എ​സും രം​ഗ​ത്തു​വ​ന്നി​രു​ന്നു. വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ച്ച​താ​യി എ.​എ​സ്.​ഐ സ​ർ​ക്കി​ൾ സൂ​പ്ര​ണ്ട് മി​ല​ൻ കു​മാ​ർ ചൗ​ലെ പ​റ​ഞ്ഞു. കൂ​ടു​ത​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.