അധ്യയന വർഷാരംഭം: പ്രത്യേക വായ്പ പദ്ധതികൾ

ഈരാറ്റുപേട്ട: അധ്യയന വർഷാരംഭത്തിൽ പ്രത്യേക വായ്പ പദ്ധതികളുമായി മീനച്ചിൽ ഈസ്റ്റ് ബാങ്ക്. മാതാപിതാക്കൾക്കുണ്ടാകുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ലക്ഷ്യമിട്ട്​ രണ്ട്​​ പദ്ധതികളാണ്​ പുതുതായി ആരംഭിച്ചിരിക്കുന്നതെന്ന്​​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിദ്യാർഥിമിത്ര സ്വർണപ്പണയ വായ്പ പദ്ധതിയാണ്​ ആദ്യത്തേത്​. ഇതനുസരിച്ച്​ മൂന്ന്​ മാസക്കാലാവധിയിൽ 50,000 രൂപവരെ ഒരുശതമാനം പലിശനിരക്കിൽ നൽകും. വിദ്യാനിധിയെന്ന പേരിൽ മറ്റൊരു വായ്പ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ടെന്ന്​ ഇവർ പറഞ്ഞു. മീനച്ചിൽ ഈസ്റ്റ് ബാങ്ക് ചെയർമാൻ കെ.എഫ്. കുര്യൻ കളപ്പുരക്കൽപറമ്പിൽ, വൈസ് ചെയർമാൻ അഡ്വ. ഷോൺ ജോർജ് പ്ലാത്തോട്ടം, സി.ഇ.ഒ എബിൻ എം.എബ്രാഹം മഴുവഞ്ചേരിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.