തലയോലപ്പറമ്പ്: കോലത്താർ, പഴമ്പെട്ടി, വട്ടക്കരി പാടശേഖരങ്ങളിൽ കൊയ്ത നെല്ല് സംഭരിക്കാൻ മില്ലുകാരെത്താത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കൊയ്ത്തുകഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാത്തതിനാൽ മഴ വരുമ്പോൾ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയും വെയിലെത്തുമ്പോൾ നെല്ല് ഉണക്കിയും കർഷകർ പാടുപെടുകയാണ്. നാലു മില്ലുകാർ പാടത്തെത്തിയെങ്കിലും നെല്ല് സംഭരിച്ചില്ല. കൂടുതൽ കിഴിവ് ഈടാക്കി സംഭരിക്കാനുള്ള സ്വകാര്യ മില്ലുകാരുടെ സമ്മർദതന്ത്രമാണ് സംഭരണകാര്യത്തിൽ വിമുഖത കാട്ടുന്നതിനു പിന്നിലെന്ന് കർഷകർ ആരോപിക്കുന്നു. 93 ഏക്കറുള്ള കോലത്താർ പാടശേഖരത്തിൽ അരയേക്കറും ഒരേക്കറുമൊക്കെ നിലമുള്ള 70 കർഷകരാണുള്ളത്. ഇനി പാടശേഖരത്തിൽ 11 ഏക്കറിലെ നെല്ലു കൊയ്യാനുണ്ട്. മഴ തുടരുന്നതിനാൽ കൊയ്ത്തു യന്ത്രം ഇറക്കാനാകുന്നില്ല. ഏക്കറിന് 35,000 രൂപ ചെലവഴിച്ചാണ് ഇവിടെ കൃഷിയിറക്കിയത്. ഏക്കറിന് 25 ക്വിന്റൽ നെല്ല് ലഭിച്ചു. മികച്ച വിളവ് ലഭിച്ചിട്ടും നെല്ല് സംഭരിക്കാത്തതിനാൽ കിളിർത്ത് നശിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. രണ്ടര ഏക്കറുള്ള പാടശേഖരത്തിന്റ പുറംബണ്ട് പെരുമ്പാട്ടം, കരയപ്പ് ഭാഗങ്ങൾ ദുർബലമായതിനാൽ താഴ്ന്നു കിടക്കുന്ന ഈ പ്രദേശങ്ങളിലൂടെ വെള്ളം പാടത്തിലേക്ക് ഇരച്ചുകയറും. 30 എച്ച്.പിയുടെ ഒരു മോട്ടോറും പെട്ടിയും പറയുമുണ്ടെങ്കിലും വെള്ളം ഫലപ്രദമായി വറ്റിക്കാനാകുന്നില്ലെന്ന് കർഷകർ പറയുന്നു. പുറംബണ്ട് ബലപ്പെടുത്തി 50 എച്ച്.പിയുടെ മോട്ടോർ ലഭ്യമാക്കിയാൽ മാത്രമേ കാർഷിക പ്രവർത്തനങ്ങൾ കാര്യക്ഷമമാകുവെന്ന് കോലത്താർ പാടശേഖര സമിതി പ്രസിഡന്റ് സാബു ജോർജ്, സെക്രട്ടറി കെ.വി. സുകുമാരൻ എന്നിവർ പറഞ്ഞു. KTL NELLU: തലയോലപ്പറമ്പ് കോലത്താർ പാടശേഖരത്തിലെ കെട്ടിക്കിടക്കുന്ന നെല്ല് പ്ലാസ്റ്റിക്കുകൊണ്ട് മൂടിയിട്ടിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.