ഓയൂർ: പൂയപ്പള്ളിയിൽ ബൈക്ക് മോഷണം രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട കൊടുമൺ രണ്ടാം കുറ്റിമoത്തിനാൽ വീട്ടിൽ വിഷ്ണു (25) ,കൊടുമൺ,ഐക്കാട്, കൊച്ചുവിള വീട്ടിൽ ജോജിജോൺസൺ (25) എന്നിവരെയാണ് പൂയപ്പള്ളി പാെലീസ് അറസ്റ്റ് ചെയ്തത്.വ്യാഴം പുലർച്ചെ രണ്ട് ഓടെ ഓടനാവട്ടം പരുത്തിയറയിൽ ബൈക്കിലെത്തിയ ഇരുവരും പാെലീസ് വാഹനം വരുന്നത് കണ്ട് ബൈക്ക് റോഡിൽ വെച്ചിട്ട് ഒളിക്കുകയായിരുന്നു.റോഡിലിരുന്ന ബൈക്ക് പാെലീസ് സംഘം പരുത്തിയറ പെട്രോൾ പമ്പിൽ കയറ്റി വെക്കുകയും ബൈക്ക് അന്വേഷിച്ച് ആരെങ്കിലും എത്തിയാൽ വിവരമറിയിക്കാൻ പമ്പ് ജീവനക്കാരെ ഏർപ്പാട് ചെയ്തു.
പ്രതികൾ അവിടെ നിന്ന് ബൈക്ക് കാണാതായതിനെത്തുടർന്ന് പൂയപ്പള്ളി പാെലീസ് സ്റ്റേഷൻ പരിസരത്തെത്തി. വിഷ്ണുവും ജോജിയും പൂയപ്പള്ളിയിലെ ഒരു ഹൈപ്പർ മാർക്കറ്റിന് സമീപം വെച്ചിരുന്ന ജീവനക്കാരൻ്റെ ബൈക്ക് ഉരുട്ടി റോഡിലിറക്കി. ശബ്ദം കേട്ട് സമീപത്തെ വീട്ടിൽ ലൈറ്റിടുകയും, റോഡിൽ കൂടി ഒരു വാഹനം കടന്ന് വന്നതോടെ ഇരുവരും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു.ഇരുവരും ഇതുവഴി വന്ന ലോറിയിൽ കയറി പരുത്തിയറയിലിറങ്ങി. കറങ്ങി നടക്കുന്നതിനിടയിൽ ഇവരുടെ ബൈക്ക് പെട്രോൾ പമ്പിലിരിക്കുന്നത് കണ്ട് ബൈക്ക് തങ്ങളുടെതാണെന്നും വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ടു. പമ്പിലെജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പാെലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.