സന്തോഷ്കുമാർ, അൻസർ
Posted On
date_range Updated On
date_range ആക്രിക്കടയിൽ മോഷണം നടത്തിയവർ പിടിയിൽ
കിളികൊല്ലൂർ: ആക്രിക്കടയിൽ മോഷണം നടത്തി തിരികെ പോകും വഴി രണ്ടുപേർ പിടിയിലായി. ഡീസന്റ് ജങ്ഷൻ വെട്ടിലത്താഴം സാലുഭവനിൽ സന്തോഷ്കുമാർ (42), പേരൂർ കുറ്റിച്ചിറ അമരവിളവീട്ടിൽ അൻസർ (43) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി 11.30 ഓടെ അയത്തിലുള്ള ആക്രിക്കടയിലാണ് ഇവർ മോഷണം നടത്തിയത്. പൊലീസ് പട്രോളിങ്ങിനിടെയാണ് ഇവർ പിടിയിലാകുന്നത്. സമാനമായ നിരവധി കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കിളികൊല്ലൂർ എസ്.എച്ച്.ഒ എൻ. ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ സുകേഷ്, സ്വാതി, താഹാകോയ, ജനസ് ബേബി, ഹരികുമാർ എന്നിവരാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.