കൊല്ലം: പുതുവർഷരാവിൽ ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയയാൾ പൊലീസ് പിടിയിലായി.
കുണ്ടറ പെരുമ്പുഴ പുനക്കന്നൂർ നടയ്ക്കാവിൽ വീട്ടിൽ ബിനു (25) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഡിസംബർ 31ന് രാത്രിയിൽ ഉളിയക്കോവിൽ തെക്കേകാവിൽ ശ്രീദുർഗ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് പണം അപഹരിച്ചത്.
മോഷണശേഷം മുങ്ങിയ പ്രതിയെക്കുറിച്ച് കൊല്ലം സിറ്റി പൊലീസ് കമീഷണർ ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് ഇൻസ്പെക്ടർ രതീഷ്, എസ്.ഐ രതീഷ്, എ.എസ്.ഐ പ്രമോദ്, എസ്.സി.പി.ഒ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നിർമാണം നടക്കുന്ന കെട്ടിടത്തില്‍ മോഷണം: പ്രതി പിടിയിൽ
കിളികൊല്ലൂര്‍: നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. മങ്ങാട് വില്ലേജില്‍ നെടിയവിള വീട്ടില്‍ ഗണേശ് (39) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. മങ്ങാട് ബൈപാസിന് സമീപം നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ നിന്ന് ഇലക്ട്രിക് കട്ടർ മോഷ്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കെട്ടിടത്തില്‍ താമസിച്ചിരുന്ന തൊഴിലാളികള്‍ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കിളികൊല്ലൂര്‍ പൊലീസെത്തി ഗണേശിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ നിരവധി മോഷണ കേസുകളിലും പ്രതിയാണ്.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്, എസ്.ഐമാരായ ജാനസ് പി. ബേബി, മധു, സന്തോഷ്, എ.എസ്.ഐ താഹകോയ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.