Posted On
date_range Updated On
date_range എസ്.ഡി.പി.െഎ പ്രവർത്തകർ അറസ്റ്റിൽ
കൊല്ലം: സി.പി.എം പോളയത്തോട്ബ്രാഞ്ച് സെക്രട്ടറിയായ സനോഫറിനെ ആക്രമിച്ചുപരിക്കേൽപ്പിച്ച കേസിൽ എസ്.ഡി.പി.ഐ പ്രവർത്തകരെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
പട്ടത്താനം പാട്ടത്തിൽക്കാവ് പി.കെ നഗർ 167ൽ സെയ്ദലി (26), അയത്തിൽ ആനുത്തറ കിഴക്കതിൽ ഗാന്ധി നഗർ 118ൽ അൻഷാദ് (38) എന്നിവരാണ് പിടിയിലായത്. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ഷാഫി, എസ്.ഐ സമ്പത്ത്, ദിൽജിത്ത്, രാജ്മോഹൻ, സി.പി.ഒമാരായ രഞ്ജിത്ത്, അൻഷാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.