Posted On
date_range Updated On
date_range ലഹരി ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
ശാസ്താംകോട്ട: പതാരത്ത് നിന്നും മാരക ലഹരി ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. ശൂരനാട് തെക്ക് കിടങ്ങയം വടക്ക് കൃഷ്ണപുരി മഠത്തിൽ കൃഷ്ണപ്രസാദാണ് (25) പിടിയിലായത്. ഇയാളിൽനിന്ന് 10 മി.ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ.ജി. അജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പദാർഥങ്ങൾ പിടികൂടിയത്. പ്രതിക്കെതിരെ എൻ.ഡി.പി.എസ് പ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.