ടയര്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്​

ശാസ്താംകോട്ട: ടയറില്‍ സ്വയം കാറ്റ് നിറക്കുന്നതിനിടയില്‍ ടയര്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി മുഹമ്മദ് ഫൈസലിനാണ്​ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആഞ്ഞിലിമൂട്ടിലെ ടയര്‍ കടയിലാണ് സംഭവം. അറവാന (ഉന്ത് വണ്ടി)യുടെ ടയറില്‍ കാറ്റടിക്കാന്‍ എത്തിയതായിരുന്നു മുഹമ്മദ് ഫൈസല്‍. ഈ സമയം കടയില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല.

ഇതിനെ തുടര്‍ന്ന് മുഹമ്മദ് ഫൈസല്‍ സ്വയം ടയറില്‍ കാറ്റ് നിറക്കുകയായിരുന്നു. അളവില്‍ കവിഞ്ഞ് കാറ്റ് നിറഞ്ഞതോടെ ഉഗ്ര ശബ്ദത്തോടെ ടയര്‍ പൊട്ടിത്തെറിച്ച് മുഹമ്മദ് ഫൈസലിന്റ മുഖത്ത് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തി​െച്ചങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

News Summary - Young man seriously injured in a tire burst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.