പ​ടി​ഞ്ഞാ​റെ ക​ല്ല​ട ക​ട​പു​ഴ ഇ​ടി​യാ​ട്ടു​പു​റം ഏ​ലാ ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ

കൊയ്ത്തിന്​ പാകമായ പാടം കത്തി നശിച്ചു

ശാ​സ്താം​കോ​ട്ട: വ്യാ​ഴാ​ഴ്ച കൊ​യ്ത്ത് നി​ശ്ച​യി​ച്ചി​രു​ന്ന പാ​ടം ക​ത്തി​ന​ശി​ച്ചു. നാ​ല്​ ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. പ​ടി​ഞ്ഞാ​റെ ക​ല്ല​ട ക​ട​പു​ഴ ഇ​ടി​യാ​ട്ടു​പു​റം ഏ​ലാ​യി​ലാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. അ​ഞ്ചേ​ക്ക​റോ​ളം വി​ള​ഞ്ഞ് പാ​ക​മാ​യ നെ​ല്ല് ക​ത്തി ന​ശി​ച്ചു.

പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഡോ.​സി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും പെെ​ട്ട​ന്നു​ത​ന്നെ കെ​ടു​ത്തി​യ​തി​നാ​ൽ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തീ​പ​ട​ർ​ന്നി​ല്ല. പി​ന്നീ​ട് ശാ​സ്താം​കോ​ട്ട​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​സം​ഘം എ​ത്തി​യി​രു​ന്നു. മൂ​ന്നു​പേ​രു​ടേ​താ​ണ് ഇ​വി​ട​ത്തെ നെ​ൽ​കൃ​ഷി. സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ തീ​യി​ടു​ക​യോ അ​ല​ക്ഷ്യ​മാ​യി സി​ഗ​ര​റ്റ് കു​റ്റി​യോ മ​റ്റോ വ​ലി​ച്ചെ​റി​ഞ്ഞ​തോ ആ​ണെ​ന്ന് ക​രു​തു​ന്നു.

Tags:    
News Summary - The field ripe for harvest was destroyed by fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.