Posted On
date_range Updated On
date_range കന്നുകാലി ഫാമിൽ ആക്രമണം പശു ചത്തു
ശാസ്താംകോട്ട: പള്ളിശ്ശേരിക്കലിൽ യുവകർഷകർ നടത്തുന്ന കന്നുകാലി ഫാമിനുനേരെ ആക്രമണം. ഒരു പശു ചത്തു. പള്ളിശ്ശേരിക്കൽ കാഞ്ഞിരംവിള ജങ്ഷനിൽ ഗണേഷ്, ബിൻഷാദ്, ഗോവിന്ദ്, ശ്യാം എന്നിവർ ചേർന്ന് നടത്തുന്ന ഫാമിനുനേരെയാണ് ആക്രമണം. നാൽവർ സംഘം ചേർന്നാണ് ഫാമിെൻറ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്.
കഴിഞ്ഞദിവസം രാത്രിയിലാണ് ഇവരുടെ ഫാമിനുനേരെ ആക്രമണമുണ്ടായത്. ദിവസങ്ങൾക്കുമുമ്പ് 90,000 രൂപക്ക് വാങ്ങിയ പശുവിനെയാണ് കൊലപ്പെടുത്തിയത്. ഫാമിലെ മോട്ടോർ, സ്വിച്ച് ബോർഡ് തുടങ്ങിയവയും നശിപ്പിപ്പിച്ചു. ശാസ്താംകോട്ട പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.