കുന്നത്തൂർ ഫയർ സ്റ്റേഷനിൽ പുതിയതായി അനുവദിച്ച സ്കൂബാ വാൻ
കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ശാസ്താംകോട്ട: കുന്നത്തൂർ ഫയർ സ്റ്റേഷനു ലഭിച്ച സ്കൂബ വാൻ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ജലാശയ അപകടങ്ങൾ ഉണ്ടാകുമ്പോൾ അതിവേഗതയിൽ സംഭവ സ്ഥലത്ത് എത്താനും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഡിങ്കിയും സ്കൂബാ സെറ്റും സജ്ജമാക്കിയ വാഹനമാണിത്.
ശാസ്താംകോട്ട നിലയത്തിന്റെ പരിസരങ്ങളായ കുന്നത്തൂർ പാലം, കടപുഴ പാലം എന്നീ ഭാഗങ്ങളിൽ ജലാശയ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്റ്റേഷൻ ഓഫിസർ പി.എസ്. സാബുലാലിന്റെയും എം.എൽ.എയുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് വാഹനം ലഭ്യമായത്. അസി.സ്റ്റേഷൻ ഓഫിസർ എസ്.എ. ജോസ്, ഗ്രേഡ് എ.എസ്.ടി.ഒ സജീവ്, സ്റ്റേഷനിലെ മറ്റ് ജീവനക്കാരും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.