Posted On
date_range Updated On
date_range പെട്രോൾ പമ്പിൽ പട്ടാപ്പകൽ മോഷണം; 24,000 രൂപ കവർന്നു
ശാസ്താംകോട്ട: കൊട്ടാരക്കര-ഭരണിക്കാവ് റോഡിൽ ഇടിഞ്ഞകുഴി പൈപ്പ് മുക്കിന് സമീപമുള്ള അംബികാലം ഫ്യൂവത്സിൽ പട്ടാപ്പകൽ മോഷണം. മേശയിൽ സൂക്ഷിച്ചിരുന്ന 24,000 രൂപ കവർന്നു. തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം.
ഇന്ധനം നിറക്കാൻ എത്തിയയാളാണ് മോഷണം നടത്തിയത്. പമ്പ് ജീവനക്കാരി മാറിയ സമയത്താണ് ഫില്ലിങ് നീഡിലിനോട് ചേർന്നുള്ള മേശയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചത്. നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി ശാസ്താംകോട്ട എസ്.ഐ അനൂപ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.