ശാ​സ്താം​കോ​ട്ട​യി​ൽ അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ൻ അ​ബ്ദു​ല്ല​യു​ടെ വീ​ട്ടി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി എ​ത്തി​യ​പ്പോ​ൾ

പൊലീസ് പ്രവർത്തിക്കുന്നത്​ സി.പി.എം ആജ്ഞയനുസരിച്ച് ​-ഉമ്മൻ ചാണ്ടി

ശാ​സ്താം​കോ​ട്ട: പൊ​ലീ​സി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​താ​യും സി.​പി.​എം ആ​ജ്ഞ​യ​നു​സ​രി​ച്ചാ​ണ് പൊ​ലീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജി​ലെ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ-​എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച കോ​ൺ​ഗ്ര​സ്-​യൂ​ത്ത് കോ​ൺ​ഗ്ര​സ്-​കെ.​എ​സ്.​യു നേ​താ​ക്ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് തു​ണ്ടി​ൽ നൗ​ഷാ​ദ്, കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ൻ അ​ബ്ദു​ല്ല, മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​എം. സെ​യ്ദ്​ എ​ന്നി​വ​രു​ടെ വീ​ട് അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

ഡി.​സി.​സി പ്ര​സി​ഡ​ന്റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ൽ.​എ, അ​ഡ്വ. ഷാ​ന​വാ​സ്ഖാ​ൻ, തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ, പി. ​ജ​ർ​മി​യാ​സ്, വൈ. ​ഷാ​ജ​ഹാ​ൻ, ക​ല്ല​ട ഗി​രീ​ഷ്, ര​വി മൈ​നാ​ഗ​പ്പ​ള്ളി, തു​ണ്ടി​ൽ നൗ​ഷാ​ദ്, കെ. ​സു​കു​മാ​ര​ൻ നാ​യ​ർ, ഗോ​കു​ലം അ​നി​ൽ, അ​ഡ്വ. സു​ധീ​ർ ജേ​ക്ക​ബ്, ഉ​ല്ലാ​സ് കോ​വൂ​ർ എ​ന്നി​വ​ർ ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​ഗ​മി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് -കെ.​എ​സ്.​യു നേ​താ​ക്ക​ളെ​യും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - police are acting on the orders of the CPM - Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.