ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറ പനന്തറ കോളനിയിലെ റോഡ് നിർമാണം പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ പകുതി ഭാഗം വർഷങ്ങൾക്കുമുമ്പ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിച്ചിരുന്നു. എന്നാൽ ബാക്കി വരുന്ന ഭാഗത്ത് നിർമാണപ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. ഇതുമൂലം ജനവാസമേഖലയിലേക്ക് കാൽനടയാത്രക്ക് പോലും കഴിയാതെ ചളിയും വെള്ളവുമായി തകർന്ന് കിടക്കുകയാണ്. നാൽപതോളം കുടുംബങ്ങൾ ഈ റോഡിനെ ആശ്രയിച്ചാണ് കഴിയുന്നത്. ഈ റോഡ് നിർമിച്ച് കോളനിനിവാസികളോട് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് കെ.പി.എം.എസ് ഇരവിച്ചിറ ടി.വി സെന്റർ ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു. ശാഖ പ്രസിഡന്റ് സോമിനി പ്രകാശ്, സെക്രട്ടറി രാജീവ്, ട്രഷറർ രജനി ശിവകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.