Posted On
date_range Updated On
date_range കൊലപാതകശ്രമം: ഒന്നാംപ്രതി പിടിയിൽ
ശാസ്താംകോട്ട: വീട്ടിൽ കയറി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതി അറസ്റ്റിൽ. പടിഞ്ഞാറെകല്ലട കോട്ടപ്പുറം ശാന്താലയം വീട്ടിൽ ജോസിനെയും ഭാര്യയെയും വീട്ടിൽ കയറി വെട്ടി ക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തേവലക്കര അരിനല്ലൂർ പട്ടക്കടവ് ജിഷോവില്ലയിൽ ബൈജു (41) ആണ് ശാസ്താംകോട്ട പൊലീസിെൻറ പിടിയിലായത്.
കഴിഞ്ഞ ഒന്നിന് രാത്രി ഒമ്പതോടുകൂടിയായിരുന്നു സംഭവം. ദമ്പതികളുടെ മകനും പ്രതികളും തമ്മിൽ അടിപിടി നടന്നതിലുള്ള വിരോധമാണ് അക്രമകാരണമെന്ന് പൊലീസ് പറഞ്ഞു. ഈ കേസിലെ രണ്ടാംപ്രതി അജി നേരത്തെ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.