ഇരുചക്രവാഹനങ്ങൾ കത്തിച്ച മന്ത്രവാദി പിടിയിൽ

ശാസ്താംകോട്ട: സ്വന്തം ജീവിതത്തിൽ അഭിവൃദ്ധി കിട്ടാൻ വേണ്ടി അയൽവാസിയുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും മോട്ടോർ സൈക്കിളും തീവെച്ച് നശിപ്പിച്ച മന്ത്രവാദി പിടിയിൽ. പോരുവഴി വടക്കേമുറി പുത്തലത്തിൽവീട്ടിൽ രാജേന്ദ്രനെയാണ്(46) ശൂരനാട് പൊലീസ് അറസ്​റ്റ് ചെയ്തത്. സമീപവാസിയായ വടക്കേമുറി അനുജ ഭവനിൽ അനിൽകുമാറിെൻറ ഇരുചക്രവാഹനങ്ങളാണ് പമ്പിൽനിന്ന് കന്നാസിൽ വാങ്ങിയ പെട്രോൾ ഒഴിച്ച് കത്തിച്ചത്‌. അനിൽകുമാറിനും കുടുംബത്തിനും സംഭവം സംബന്ധിച്ച് ആരെയും സംശയമില്ലായിരുന്നു.

ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. തുടർന്ന് സമീപത്തെ ചില വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെപ്പറ്റി പൊലീസിന് സൂചന കിട്ടിയത്.

ചക്കുവള്ളിയിലെ പമ്പിൽനിന്ന് കന്നാസിൽ വാങ്ങിയ പെട്രോളുമായി പുലർച്ച മൂന്നേകാലോടെ എത്തിയാണ് കൃത്യം നിർവഹിച്ചതെന്ന് പൊലീസ് പറഞ്ഞു. മേഖലയിലെ പേരെടുത്ത ദുർമന്ത്രവാദിയാണ് രാജേന്ദ്രൻ. മോശമായ സാമ്പത്തികാവസ്ഥക്ക് പരിഹാരമാകും എന്ന് സ്വയം വിശ്വസിച്ചാണ് ഇയാൾ അയൽവാസിയുടെ വാഹനങ്ങൾ കത്തിച്ചത്. കന്നാസും മറ്റും സമീപത്തെ കുളത്തിൽ നിന്ന് കണ്ടെടുത്തു.

ഇൻസ്​പെക്ടർ എസ്.എസ്.ഒ എ. ഫിറോസ്, എസ്.ഐമാരായ പി. ശ്രീജിത്, ചന്ദ്രമോൻ, പ്രൊബേഷണറി എസ്.ഐ വിപിൻ, എ.എസ്.ഐ ഹർഷാദ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.