Posted On
date_range Updated On
date_range ഡ്യൂട്ടി ഡോക്ടറെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍
ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച യുവാവിനെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് വടക്ക് തെക്കേമുറി സ്വദേശി വിഷ്ണുവി(31)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 9.30നാണ് സംഭവം. മദ്യലഹരിയില്‍ പരിക്കുപറ്റി റോഡില്‍ കിടന്ന ഇയാളെ ശൂരനാട് പൊലീസ് ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ എത്തിച്ചു.
പരിശോധിക്കുന്നതിനിടെ അക്രമാസക്തനായി ഡോക്ടറെ കൈയേറ്റം ചെയ്യുകയും ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.