ജോഷി
Posted On
date_range Updated On
date_range തുറിച്ചുനോക്കിയെന്നാരോപിച്ച് യുവാവിനും ഭാര്യക്കും മർദനം
ശാസ്താംകോട്ട: മൈനാഗപ്പള്ളി കോവൂര്‍ കോളനിയില്‍ യുവാവിനെയും ഭാര്യയെയും വളഞ്ഞുവെച്ച് മര്‍ദിച്ചതായി പരാതി. രജനീഷ്ഭവനത്തിൽ ജോഷി (40) യെയും ഭാര്യ രഞ്ജിത(38) യെയുമാണ് മര്‍ദിച്ചത്.
കടന്നുപോയപ്പോള്‍ തുറിച്ചുനോക്കിയെന്നുപറഞ്ഞ് അസഭ്യം പറയുകയും പിന്നീട്, സംഘം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. തലയിലും മുഖത്തും പരിക്കുകളോടെ ഇയാളെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളനി നിവാസികളായ അഞ്ചുപേരെയും പുറത്തുനിന്നു വന്ന ഒരാളെയും പ്രതികളാക്കി ദമ്പതികള്‍ പൊലീസില്‍ പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.