മൈ​നാ​ഗ​പ്പ​ള്ളി​യി​ല്‍ റോ​ഡി​നോ​ട് ചേ​ര്‍ന്ന് നി​ന്ന ഇ​ല​ക്ട്രി​ക്

പോ​സ്​​റ്റ്​ മാ​റ്റി സ്​ഥാപിക്കുന്നു

റോ​ഡി​ലെ പോ​സ്​​റ്റ്​ കെ.​എ​സ്.​ഇ.​ബി മാ​റ്റി​സ്ഥാ​പി​ച്ചു തു​ട​ങ്ങി

ശാ​സ്താം​കോ​ട്ട: കി​ഫ്ബി പ​ദ്ധ​തി പ്ര​കാ​രം നി​ര്‍മാ​ണം ന​ട​ക്കു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി ശാ​സ്താം​കോ​ട്ട പ്ര​ധാ​ന​പാ​ത​യി​ല്‍ വി​ക​സി​പ്പി​ച്ച് ടാ​റി​ങ് പൂ​ര്‍ത്തി​യാ​ക്കി​യ റോ​ഡി​ലെ പോ​സ്​​റ്റ്​ കെ.​എ​സ്.​ഇ.​ബി മാ​റ്റി​സ്ഥാ​പി​ച്ചു തു​ട​ങ്ങി. മൈ​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്താ​ണ് ശ​നി​യാ​ഴ്ച റോ​ഡി​ലും റോ​ഡി​നോ​ട് ചേ​ര്‍ന്നു​നി​ന്ന​തു​മാ​യ ഇ​ല​ക്ട്രി​ക് പോ​സ്​​റ്റ​ു​ക​ള്‍ മാ​റ്റി​സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​യ​ത്.

കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ന​ട​ന്ന റോ​ഡു​പ​ണി സം​ബ​ന്ധി​ച്ച് ഉ​യ​ര്‍ന്ന ആ​രോ​പ​ണ​ങ്ങ​ളി​ലൊ​ന്ന് പോ​സ്​​റ്റ്​ മാ​റ്റാ​തെ റോ​ഡ് നി​ർ​മാ​ണ​വും റോ​ഡ് ടാ​റി​ങ്ങും ന​ട​ത്തു​ന്നു എ​ന്ന​താ​യി​രു​ന്നു. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ര്‍ന്നി​രു​ന്നു. പോ​സ്​​റ്റ്​ മാ​റ്റി ഇ​ടു​ന്ന​തി​ന് പ​ണം അ​ട​ച്ചി​ട്ടും കെ.​എ​സ്.​ഇ.​ബി യ​ഥാ​സ​മ​യം പോ​സ്​​റ്റ്​ മാ​റ്റി​സ്ഥാ​പി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു ക​രാ​റു​കാ​രു​ടെ പ​രാ​തി.

എ​ന്നാ​ല്‍ റോ​ഡ് നി​ർ​മാ​ണം വീ​ണ്ടും വൈ​കു​മെ​ന്ന​തി​നാ​ല്‍ മൈ​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്ത് വ്യാ​പ​ക​മാ​യി പോ​സ്​​റ്റു​ക​ള്‍ റോ​ഡി​ല്‍നി​ന്ന് മാ​റ്റി​സ്ഥാ​പി​ക്കാ​തെ റോ​ഡ് നി​ർ​മാ​ണ​വും ടാ​റി​ങ്ങും ന​ട​ത്തു​ക​യാ​യി​രു​ന്നു. ഒ​രു​വ​ര്‍ഷ​മാ​യി ന​ട​ക്കു​ന്ന പ​ണി ഇ​നി​യും പൂ​ര്‍ത്തീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Tags:    
News Summary - KSEB removing post on the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.