കാരാളിമുക്ക് - ശാസ്താംകോട്ട റോഡിൽ മാലിന്യം നിക്ഷേപിച്ചിരിക്കുന്നു
റെയിൽവെ സ്റ്റേഷൻ റോഡിൽ മാലിന്യം തള്ളുന്നു
ശാസ്താംകോട്ട: റെയിൽവെ സ്റ്റേഷൻ - കാരാളിമുക്ക് റോഡിൽ വീണ്ടും മാലിന്യനിക്ഷേപം വർധിച്ചു. കോഴിക്കടകളിൽ നിന്നുള്ള അവശിഷ്ടം, ഹോട്ടൽ മാലിന്യം, വീടുകളിൽ നിന്നുള്ള മാലിന്യം എന്നിവ വ്യാപകമായ തോതിലാണ് മുമ്പ് ഇവിടെ തള്ളിയിരുന്നത്. കോവിഡ് കാലത്ത് കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടുകയും ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാതാവുകയും ചെയ്തതോടെ റോഡിൽ മാലിന്യ നിക്ഷേപം ഇല്ലാതായിരുന്നു.
പിന്നീട് ഏറെക്കാലം ഈ രീതി തുടർന്നങ്കിലും ഇപ്പോൾ മാലിന്യം തള്ളൽ പഴയ അവസ്ഥയിലേക്കെത്തി. കാരാളിമുക്ക് മുതൽ റെയിൽവെ സ്റ്റേഷൻ വരെ ഒരു കിലോമീറ്റർ ദൂരമുണ്ട്. ഒരുവശം റെയിൽവേ ലൈൻ ആണ്. ഇത്രയും ഭാഗവും കാട് പിടിച്ച് കിടക്കുന്നതിനാൽ ഇവിടെ മാലിന്യം നിഷേപിക്കാൻ ഏറെ സൗകര്യമാണ്.
റോഡിലെ മാലിന്യ നിഷേപം നിയന്ത്രിക്കാൻ കാമറ സ്ഥാപിക്കാൻ തൂണുകൾ സ്ഥാപിച്ചങ്കിലും അത് പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.