ശാസ്താംകോട്ട തടാകതീരത്തെ മാലിന്യക്കൂമ്പാരം
Posted On
date_range Updated On
date_range ശാസ്താംകോട്ട ശുദ്ധജല തടാകതീരത്ത് മാലിന്യക്കൂമ്പാരം
ശാസ്താംകോട്ട: ശാസ്താംകോട്ട ശുദ്ധജല തടാക തീരത്ത് അമ്പലക്കടവിൽ മാലിന്യം കുന്നുകൂടിയിട്ടും നീക്കാൻ നടപടിയില്ല. മാലിന്യം ശേഖരിക്കാൻ റോട്ടറി ക്ലബ്ബ് സ്ഥാപിച്ച പ്രത്യേക സംഭരണി നിറഞ്ഞുകവിഞ്ഞു. അജൈവ മാലിന്യം ചാക്കുകളിൽ നിറച്ച് തള്ളിയത് ചിതറിക്കിടക്കുന്നു. നിരവധിപേർ കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നത് അമ്പലക്കടവ് ഭാഗത്താണ്. ഇവർ പ്ലാസ്റ്റിക് കുപ്പികളടക്കം തടാകത്തിലേക്കും പരിസരത്തേക്കും വലിച്ചെറിയുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.