പിടിയിലായ ഗുണ്ടാ സംഘം
ഗുണ്ടാസംഘം പിടിയിൽ
ശാസ്താംകോട്ട: ഗുണ്ടാ ആക്രമണത്തിനെതിരെ പരാതി കൊടുക്കാനെത്തിയ യുവാവിനെ പിന്തുടർനെത്തിയ ഗുണ്ടാസംഘത്തെ ശാസ്താംകോട്ട പൊലീസ് പിടികൂടി. പടിഞ്ഞാറെ കല്ലട വിളന്തറ വലിയപാടം ഷേർലി ഭവനത്തിൽ ഷാജി ജോസഫ് (38), മഠത്തിവിളയിൽ രതീഷ് രവിദ്രൻ (27), വിപിൻ മന്ദിരം വിപിൻ വിൻസന്റ് (27), കണത്താർകുന്നം പട്ടം വയലിൽ നീലകണ്ഠൻ (26), തേവലക്കര അരിനലൂർ സ്വദേശികളായ തട്ടാരയ്യത് ജോസ് (27), പാറയിൽ വീട്ടിൽ പ്രവീൺ (അയ്യപ്പൻ -24), ചരുവിൽ പുത്തൻ വീട്ടിൽ അശ്വിൻ പ്രകാശ് (23), എഴുത്തിൽ പടിഞ്ഞാറ്റത്തിൽ അനന്തു വിനീഷ് (23), പടപ്പനാൽ നിഷാദ് മൻസിലിൽ നിഷാദ് (23) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച വൈകീട്ടോടെ ശാസ്താംകോട്ട കോളജ് റോഡിലാണ് സംഭവം. കഴിഞ്ഞ 30ന് രാത്രിയിൽ കാരാളിമുക്ക് സ്വദേശി അഖിലിനെ കാരാളിമുക്കിൽവെച്ച് ഗുണ്ടാസംഘം ആക്രമിച്ചു. തുടർന്ന് അഖിലിന്റെ സുഹൃത്ത് കോവൂർ സ്വദേശി പ്രണവ് അഖിലിനെ ആശുപത്രിയിലെത്തിച്ചതിൽ പ്രകോപിതരായ സംഘം വെള്ളിയാഴ്ച രാത്രിയിൽ പ്രണവിന്റെ വീട് ആക്രമിച്ചു. സംഭവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായെത്തിയ പ്രണവിനെ മാരകായുധങ്ങളുമായി സംഘം പിന്തുടരുനെന്ന വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് ശാസ്താംകോട്ട കോളജ് റോഡിലേക്ക് കടന്ന സംഘത്തെ പൊലീസ് പിടിക്കുകയായായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.