മുഹമ്മദ് സെയ്ദ് അൽ കഹാർ
Posted On
date_range Updated On
date_range ഗുണ്ടാ ആക്ട്: യുവാവിനെതിരെ നടപടി
ശാസ്താംകോട്ട: ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാ ആക്ട് പ്രകാരം യുവാവിനെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് ഉത്തരവായി. മൈനാഗപ്പള്ളി കടപ്പ മുക്കിൽവീട്ടിൽ മുഹമ്മദ് സെയ്ദ് അൽ കഹാറി (30)നെതിരെയാണ് നടപടി ഉത്തരവായത്. ഇയാൾ വിവിധ സ്റ്റേഷനുകളിലായി ആറ് കേസിലെ പ്രതിയാണ്.
ഇയാൾക്കെതിരെ 2007ലെ കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം നടപടി വേണമെന്നുള്ള റിപ്പോർട്ട് ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫ് കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി മുഖാന്തരം കലക്ടർക്ക് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കലക്ടർ എൻ. ദേവിദാസ് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.