കരുനാഗപ്പള്ളി: ലഹരി വ്യാപാരത്തെപ്പറ്റി പൊലീസിന് വിവരം നൽകിയതിലുള്ള വിരോധം നിമിത്തം യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചവർ പിടിയിലായി. തൊടിയൂർ നിഷാദ് മൻസിലിൽ നിസാം (20), തൊടിയൂർ പുത്തൻപുരയിൽ അജ്മൽ (24) എന്നിവരാണ് പിടിയിലായത്. തൊടിയൂർ ശക്രമത്ത് വീട്ടിൽ നവാസിനെയാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ചത്.
പ്രതികൾ കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ലഹരി മരുന്ന് വ്യാപാരം നടത്തി യുവാക്കെളയും വിദ്യാർഥികെളയും വഴിതെറ്റിക്കുന്ന വിവരം നവാസ് െപാലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. ഈ വിരോധത്തിൽ പ്രതികൾ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി പത്തോടെ ബൈക്കിൽ വന്ന നവാസിനെ, കരുനാഗപ്പള്ളി ഓടയിൽമുക്കിന് സമീപത്ത് െവച്ച് തടഞ്ഞുനിർത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
അസഭ്യം പറഞ്ഞുകൊണ്ട് വാളുകൊണ്ട് കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ വെട്ട് കൈയിൽ കൊണ്ട് പരിക്ക് പറ്റുകയായിരുന്നു. പിടിവലിക്കിടയിൽ തറയിൽ വീണ നവാസിനെ പ്രതികൾ ചവിട്ടിയും കൈകൊണ്ട് ഇടിച്ചും പരിക്കേൽപ്പിച്ചു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബി. ഗോപകുമാറിന്റെ നിർദേശപ്രകാരം എസ്.ഐമാരായ അലോഷ്യസ്, ശ്രീകുമാർ, എ.എസ്.ഐമാരായ സജി, ഷാജിമോൻ, നന്ദകുമാർ, സി.പി.ഒ ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.