തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ശോ​ഭ അ​രു​ണി​െൻറ കൈ​ക്ക്​ പ​രി​ക്കേ​റ്റ നി​ല​യി​ൽ

കുന്നത്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​രി​ൽ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്കം നാ​ലു​പേ​രെ പേ​പ്പ​ട്ടി ക​ടി​ച്ചു. കു​ന്ന​ത്തൂ​ർ പു​ത്ത​ന​മ്പ​ലം പി​ന്നാ​ട്ട് പു​ത്ത​ൻ​വീ​ട്ടി​ൽ പി​ന്നാ​ട്ട് ബാ​ബു (72), മ​രു​മ​ക​ൾ ശോ​ഭ അ​രു​ൺ (38), ഇ​വ​രു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന ഇ​ഷ്​​ടി​ക​ച്ചൂ​ള​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ശ​ങ്ക​ർ (24), മ​ലീ​ന്ദ്ര​നാ​ഥ് റോ​യ് (51) എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ല്ലാ​വ​ർ​ക്കും കൈ​ക്കും കാ​ലി​ലും ആ​ഴ​ത്തി​ലാ​ണ് ക​ടി​യേ​റ്റ​ത്. കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ തെ​രു​വു​നാ​യ്​ ശ​ല്യം വ​ർ​ധി​ച്ചി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് നാ​യ്​​ക്ക​ളെ കൂ​ട്ട​ത്തോ​ടെ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ച് കു​ന്ന​ത്തൂ​ർ പാ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ ഇ​റ​ക്കി​വി​ടു​ന്ന​താ​യും ഇ​താ​ണ് തെ​രു​വ് നാ​യ്​ ശ​ല്യ​ത്തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.


Tags:    
News Summary - Four bitten by dog in Kunnathoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.