Posted On
date_range Updated On
date_range വീട്ടില്‍ ചാരായം വാറ്റിയ നാലുപേര്‍ പിടിയില്‍
ശാസ്താംകോട്ട: പോരുവഴിയില്‍ ചാരായം വാറ്റുന്നതിനിടെ നാലു യുവാക്കള്‍ പൊലീസ് പിടിയിലായി. ഇടയ്ക്കാട് വടക്ക് മൂവക്കോട് സ്വദേശിയായ സാബുവിെൻറ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നാലു യുവാക്കളെയും 1.5 ലിറ്റര്‍ ചാരായവും 20 ലിറ്റര്‍ കോടയും പിടികൂടിയത്.
ഇടയ്ക്കാട് വാറുവില്‍ ബിജുമോന്‍, സഹോദരന്‍ ബാബുരാജ്, തെങ്ങമം ചരുവിളയില്‍ കൃഷ്ണകുമാര്‍, നല്ലില പ്രദീപ് ഭവനില്‍ പ്രമോദ് എന്നിവരെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടുടമയും മുഖ്യ പ്രതിയുമായ സാബു ഒളിവിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ശൂരനാട് എസ്.എച്ച്.ഒ കെ. ശ്യാം, എസ്.ഐമാരായ ട്വിങ്കിള്‍ ശശി, ചന്ദ്രമോന്‍, സി.പി.ഒമാരായ സുധീന്ദ്രബാബു, ചന്ദ്രകാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.