ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ മാതൃശിശു സമുച്ചയത്തിന്റെ നിർമാണം തുടങ്ങിയപ്പോൾ
ശാസ്താംകോട്ട താലൂക്കാശുപത്രിമാതൃശിശു സമുച്ചയ നിർമാണം തുടങ്ങി
ശാസ്താംകോട്ട: ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രിക്ക് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി മാതൃശിശു സമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചു. 3.3 കോടി രൂപയാണ് പദ്ധതി വിഹിതം. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല. ഡിസംബറിനുള്ളിൽ ആറുനില കെട്ടിടത്തിനുള്ള അടിത്തറയും താഴത്തെ നിലയുടെ പ്രാഥമിക നിർമാണവും പൂർത്തിയാകും. മുകളിലേക്കുള്ള അഞ്ചു നിലകൾക്കായി ആരോഗ്യകേരളം പദ്ധതിയിൽ ആറുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഗൈനക്കോളജി ഒ.പി, പീഡിയാട്രിക് ഒ.പി, സ്കാനിങ് -എക്സ്റേ സൗകര്യങ്ങൾ, ലേബർ റൂം, മെറ്റേണിറ്റി വാർഡ്, അത്യാധുനിക സൗകര്യങ്ങളുള്ള ഓപറേഷൻ തിയറ്റർ, ഡയാലിസിസ് യൂനിറ്റ്, ഫിസിയോതെറാപ്പി എന്നീ സൗകര്യങ്ങളാണ് മറ്റുനിലകളിൽ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.