അ​ഭി​ലാ​ഷ്

വൃക്കകൾ തകരാറിലായ യുവാവ് സഹായം തേടുന്നു

ശാ​സ്താം​കോ​ട്ട: ഇ​രു​വൃ​ക്ക​യും ത​ക​രാ​റി​ലാ​യ യു​വാ​വ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. മൈ​നാ​ഗ​പ്പ​ള്ളി വേ​ങ്ങ മൂ​ന്നാം കി​ഴ​ക്ക​തി​ൽ​വീ​ട്ടി​ൽ അ​ഭി​ലാ​ഷ് (27) ആ​ണ് വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക്​ പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.

മൂ​ന്നു​മാ​സം മു​മ്പാ​ണ് അ​ഭി​ലാ​ഷി​ന് രോ​ഗം തി​രി​ച്ച​റി​ഞ്ഞ​ത്. പി​താ​വ്​ സു​രേ​ന്ദ്ര​ന്‍റെ കൂ​ലി​പ്പ​ണി​യാ​ണ്​ കു​ടും​ബ​ത്തി​ന് താ​ങ്ങാ​യു​ള്ള​ത്. എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​യ അ​ഭി​ലാ​ഷി​ന് മാ​താ​വ്​ സു​മ വൃ​ക്ക ന​ൽ​കാ​ൻ ത​യാ​റാ​ണെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ​ക്ക്​ ആ​വ​ശ്യ​മാ​യ 10 ല​ക്ഷം രൂ​പ ക​ണ്ടെ​ത്താ​നാ​വാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ് കു​ടും​ബം. ഓ​രോ ദി​വ​സ​വും ഡ​യാ​ലി​സി​സ് ചെ​യ്താ​ണ് ഇ​പ്പോ​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

മാ​ർ​ച്ച്​ 28ന് ​കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്ക്​ ത​യാ​റാ​കാ​നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം. ഭീ​മ​മാ​യ തു​ക ക​ണ്ടെ​ത്താ​ൻ കു​ടും​ബ​ത്തി​ന് ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്. സു​മ​ന​സ്സു​ക​ളു​ടെ കാ​രു​ണ്യം പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ് കു​ടും​ബം. അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ: പേ​ര്: സു​മ എ​സ്, അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 42617336315, ഐ.​എ​ഫ്.​എ​സ്.​സി: SBIN0070450, ബ്രാ​ഞ്ച്​: ശാ​സ്താം​കോ​ട്ട. ഫോ​ൺ: 9207978713.

Tags:    
News Summary - A young man with kidney failure seeks help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.