പുനലൂർ: ദേശീയപാതയിലെ യാത്രക്കാരുടെ സൗകര്യാർഥം ഉറുകുന്ന് ജങ്ഷനിൽ നിർമിച്ച ശൗചാലയം വൈദ്യുതിയും വെള്ളവും ലഭിക്കാത്തതിനാൽ തുറക്കാനാകുന്നില്ല. തമിഴ്നാട്ടിലേക്ക് പോയിവരുന്ന ബസുകളിലെ യാത്രക്കാരടക്കം ആഹാരം കഴിക്കാൻ ഉറുകുന്ന് ജങ്ഷനിലാണ് ഇറങ്ങാറുള്ളത്. ഈ യാത്രക്കാർ പ്രാഥമികാവശ്യങ്ങൾ പാതയോരത്ത് ആറ്റ് തീരത്താണ് നിർവഹിക്കുന്നത്.
കടുത്ത ദുർഗന്ധവും കല്ലടയാറ്റിലെ വെള്ളം ദുശിക്കുന്നതിനും ഇടയാക്കുന്നതായി നാട്ടുകാരടക്കം നിരന്തരം പരാതി ഉന്നയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് വനംവകുപ്പ് രണ്ടേകാൽ ലക്ഷം രൂപ മുടക്കി ആറ്റുതീരത്ത് മൂന്ന് മുറികളുള്ള ശൗചാലയം നിർമിച്ചത്.
എന്നാൽ ഇതിനുള്ളിൽ വൈദ്യുതീകരണത്തിനും പബ്ലിങ്ങിനും മൂന്നുതവണ കരാർ ക്ഷണിച്ചിട്ടും ആരും ഏറ്റെടുക്കാൻ തയാറായില്ല. ഇതുകാരണം ശൗചാലയം തുറന്നുകൊടുക്കാനാകുന്നില്ല. തുക കുറവായതിനാലാണ് ആരും കരാർ ഏറ്റെടുക്കാത്തതത്രെ. ഒരു തവണകൂടി കരാർ ക്ഷണിച്ച് ശൗചാലയം തുറക്കാനുള്ള നടപടി ഉണ്ടാകുമെന്നാണ് വനപാലകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.