രാജേഷ്
ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന പ്രതി 12 വര്‍ഷത്തിനുശേഷം പിടിയിൽ
പത്തനാപുരം: ബലാത്സംഗക്കേസിൽ കോടതി നടപടികള്‍ക്കിടെ ഒളിവില്‍ പോയ പ്രതി 12 വര്‍ഷങ്ങൾക്കുശേഷം പിടിയിൽ. അടൂർ പറക്കോട് കാക്കത്തോട്ടത്തില്‍ വീട്ടില്‍ രാജേഷാണ് കുന്നിക്കോട് പൊലീസിെൻറ പിടിയിലായത്.
2009ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം ഉപേക്ഷിച്ച കേസില്‍ ആദ്യം പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങിയ ഒളിവില്‍ പോകുയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് 2009ല്‍ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജേഷ് അടൂരിലുെണ്ടന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.കുന്നിക്കോട് സി.ഐ മുബാറക്, എസ്.ഐമാരായ വൈശാഖ്, ബൈജു മീരാൻ, രതീഷ്, സജുമോന് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.