തീവണ്ടി മതിലിന് മുന്നില്‍ അഭിലാഷ്

തീവണ്ടി മതിൽ സൃഷ്​ടിച്ച് ഗൃഹനാഥൻ

പത്തനാപുരം: വാഹനങ്ങളോടുള്ള ഇഷ്​ടം കൊണ്ട് വീടിന് ചുറ്റും ട്രെയിനുണ്ടാക്കി ഗൃഹനാഥന്‍. പിറവന്തൂർ പഞ്ചായത്തിലെ വാഴത്തോപ്പിൽ പുത്തൻകട ശിവദാസ് വിലാസത്തിൽ അഭിലാഷാണ് മതിലിന് പകരം തീവണ്ടിയുടെ മാതൃക പുനരാവിഷ്​കരിച്ചത്. കെട്ടിടനിർമാണ ജോലികള്‍ ചെയ്തുവന്ന അഭിലാഷ് സ്വന്തമായാണ് മതില്‍ നിർമിച്ചത്.

പഠനകാലത്ത് തുടര്‍ച്ചയായി കൊല്ലത്തേക്ക് ട്രെയിനില്‍ സഞ്ചരിച്ചിരുന്നു. ഇതാണ് വാഹനകമ്പത്തിലേക്ക് എത്തിച്ചത്. ഇതിനെത്തുടർന്നാണ് ചുറ്റുമതിൽ ട്രെയിനി​െൻറ മാതൃകയില്‍ നിർമിച്ചത്. വീടി​െൻറ മുറ്റത്ത് മറ്റൊരു കൗതുകവും അഭിലാഷ് ഒരുക്കിയിട്ടുണ്ട്. വീടിനുമുന്നിലെ കിണറിനുള്ള ആള്‍മറ ട്രാക്ടര്‍ ചക്രത്തി​െൻറ മാതൃകയിലാണ്.

വീടിനകത്തും ആകര്‍ഷകമായ നിരവധി ഡിസൈനുകള്‍ ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഭാര്യ മഞ്​ജുവാണ് കൗതുകജോലികൾക്ക് അഭിലാഷിന് പിന്തുണ നൽകുന്നത്. എഴാം ക്ലാസ് വിദ്യാർഥിയായ ഗിരി, ഒന്നരവയസ്സുള്ള മയൂഖ എന്നിവർ മക്കൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.