പിടിച്ചുകൊട്ടാന്‍ ശ്രമിച്ച ഹാറൂണിനെ പോത്ത് ആക്രമിക്കുന്നു

നാടിനെ മുള്‍മുനയില്‍ നിര്‍ത്തി പോത്തി​െൻറ പരാക്രമം

പത്തനാപുരം: കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. മണിക്കൂറുകളോളം നാടിനെ മുള്‍മുനയില്‍ നിര്‍ത്തി പോത്തി​െൻറ പരാക്രമം. ഇരുചക്രവാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങളും യാത്രക്കാരെയും പോത്ത് ആക്രമിച്ചു. ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം.

പത്തനാപുരം പാതിരിക്കൽ സ്വദേശി ഷെബിൻ അഞ്ചലിലെ കാലിച്ചന്തയിൽനിന്ന് കശാപ്പിനായി എത്തിച്ച പോത്താണ് വിരണ്ടോടിയത്. മാക്കുളത്തിൽനിന്ന് കടയ്ക്കാമൺ വഴി പള്ളിമുക്കിലേക്ക്‌ ഏകദേശം അഞ്ച് കിലോമീറ്ററിലധികം പോത്ത് ഓടി. പോത്തി​െൻറ ആക്രമണത്തിൽ ഇരുചക്രവാഹന യാത്രക്കാരടക്കം നിരവധിയാളുകൾക്ക്​ പരിക്കേറ്റു. പുനലൂർ കായംകുളം പാതയിലെ പള്ളിമുക്കിന് സമീപം​െവച്ച് പുന്നല സ്വദേശിയായ ഹാറൂൺ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും പോത്ത് ഇദ്ദേഹത്തെ ആക്രമിച്ചു.

പള്ളിമുക്ക് ജങ്ഷനിൽ എത്തിയ പോത്ത് സ്​റ്റാൻഡിൽ കിടന്ന ഓട്ടോ ഇടിച്ചുതകർത്തു. തുടര്‍ന്ന് പള്ളിമുക്കില്‍​െവച്ച് നാട്ടുകാരുടെ സഹായത്തോടെ പത്തനാപുരത്ത് നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പോത്തിനെ പിടിച്ചുകെട്ടുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്ത് വരുതിയിലായത്. വെറ്ററിനറി ഡോക്ടർ എത്തി പരിശോധിച്ചശേഷം മേൽനടപടികൾ സ്വീകരിക്കുമെന്ന് പത്തനാപുരം പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.