വാഹിദ്
Posted On
date_range Updated On
date_range ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ; അക്രമം; പ്രതി പിടിയിൽ
പരവൂർ: ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടയിലുണ്ടായ വാക്ക്തർക്കത്തിൽ യുവാവിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചയാൾ പിടിയിൽ. പൊഴിക്കര, കോങ്ങാൽ, തെക്കേ മുള്ളിൽ വീട്ടിൽ വാഹിദാണ് (38)പരവൂർ പൊലീസിന്‍റെ പിടിയിലായത്. 17ന് രാത്രി ഒമ്പതിന് പൊഴിക്കര അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് ജ്യേഷ്ഠനൊപ്പം മടങ്ങിവരുകയായിരുന്ന ലാസീമും പ്രതി വാഹിദും തമ്മിൽ വാക്ക്തർക്കം ഉണ്ടാകുകയും തുടർന്ന് വാഹിദ് കൈയിൽ കരുതിയിരുന്ന ബ്ലേഡ്ഉപയോഗിച്ച് ലാസീമിനെ ആക്രമിക്കുകയുമായിരുന്നു.
തുടർന്ന് ലാസീം പരവൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. പരവൂർ പൊലീസ് ഇൻസ്പെക്ടർ നിസാർ, എസ്.ഐമാരായ നിതിൻ നളൻ, നിസാം, എ.എസ്.ഐമാരായ റെനേഷ്, റാജേഷ്, സി.പി.ഒ സായിറാം എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.