ഷെറീന
പറവൂർ: താലൂക്ക് ആശുപത്രിയിൽ ബില്ലിൽ തിരിമറി നടത്തിയ കേസിൽ താൽക്കാലിക ജീവനക്കാരി പിടിയിലായി. കെടാമംഗലം പുന്നപ്പറമ്പിൽ വീട്ടിൽ ഷെറീനയെയാണ് (34) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലെ ലാബ് പരിശോധന ഇനത്തിലെ ബില്ലുകളിൽ പലപ്പോഴായി മൂന്ന് ലക്ഷത്തോളം രൂപയുടെ തിരിമറിയാണ് നടത്തിയത്.
ആശുപത്രിയിലെ ബിൽ കൗണ്ടറിലെ താൽക്കാലിക ജീവനക്കാരിയാണ്. താലൂക്ക് ആശുപത്രിയുടെ ബിൽ കൗണ്ടറിൽനിന്നും അടച്ച രസീതുകളുടെ ബില്ലുകൾ കമ്പ്യൂട്ടറിൽ ഡിലീറ്റ് ചെയ്താണ് തുക തിരിമറി നടത്തിയത്. സംഭവം വിവാദമായിരുന്നു. നഗരസഭ ഓഫീസിലേക്ക് യുവജന സംഘടനകൾ മാർച്ചും ധർണയും നടത്തിയിരുന്നു.
മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ രഞ്ജിത്ത് മാത്യു, മനോജ്, എ.എസ്.ഐ ലിജി, സി.പി.ഒ ജിനി ഷാജി എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.