അ​റ​സ്റ്റി​ലാ​യ അ​ഭി​നേ​ഷ്, സു​ഭാ​ഷ്​​കു​മാ​ര്‍, ര​തീ​ഷ് എ​ന്നി​വ​ർ

ഗൃഹനാഥനെ ആക്രമിച്ച മൂന്ന് യുവാക്കള്‍ പിടിയില്‍

പ​ര​വൂ​ര്‍: വീ​ടി​ന് മു​ന്നി​ല്‍ മ​ദ്യ​പി​ച്ച് ബ​ഹ​ളം വെ​ച്ച​ത് ചോ​ദ്യം​ചെ​യ്ത ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. പൂ​ത​ക്കു​ളം ജി.​പി മ​ന്ദി​ര​ത്തി​ല്‍ കു​ഞ്ചു എ​ന്ന അ​ഭി​നേ​ഷ് (40), പൂ​ത​ക്കു​ളം കി​ളി​ത​ട്ടി​ല്‍ തെ​ക്ക​തി​ല്‍ സു​ഭാ​ഷ് കു​മാ​ര്‍ (40), പൂ​ത​ക്കു​ളം കി​ളി​ത​ട്ടി​ല്‍ കി​ഴ​ക്ക​തി​ല്‍ മ​ണി​ക​ണ്ഠ​ന്‍ എ​ന്ന ര​തീ​ഷ് (32) എ​ന്നി​വ​രാ​ണ് പ​ര​വൂ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

പൂ​ത​ക്കു​ളം ക​ട​മ്പ്ര മാ​ട​ന്‍ന​ട​ക്ക് സ​മീ​പം ക​ട​മ്പ്ര​വീ​ട്ടി​ല്‍ സു​നി​ല്‍കു​മാ​റി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ മ​ദ്യ​പി​ച്ച്​ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​ത് സു​നി​ല്‍കു​മാ​ര്‍ ചോ​ദ്യം​ചെ​യ്തി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ത​ട​യാ​ന്‍ ശ്ര​മി​ച്ച ഭാ​ര്യ​യെ​യും മ​ക​ളേ​യും അ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു. മൂ​ന്ന​ര​പ്പ​വ​ന്റെ സ്വ​ര്‍ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു. വീ​ടി​ന്റെ ജ​ന​ല്‍ചി​ല്ലു​ക​ളും ബൈ​ക്കും ത​ല്ലി​ത്ത​ക​ത്തു. പ​ര​വൂ​ര്‍ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ നി​സാ​ര്‍, എ​സ്.​ഐ നി​തി​ന്‍ ന​ള​ന്‍, എ.​എ​സ്.​ഐ ര​മേ​ശ​ന്‍, നി​സാം, എ​സ്.​സി.​പി.​ഒ​മാ​രാ​യ സ​തീ​ഷ്‌​കു​മാ​ര്‍, റ​ലേ​ഷ്‌​കു​മാ​ര്‍, സി.​പി.​ഒ അ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Three youths arrested for attacking homeowner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.