പി.പി. സുകുമാരൻ, വി.എസ്. അനിൽകുമാർ
Posted On
date_range Updated On
date_range കെടാമംഗലം പപ്പുക്കുട്ടി ലൈബ്രറിക്ക് സാഹിത്യവേദി പുരസ്കാരം
പറവൂർ: പറവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടെ സംഘടനയായ 'സാഹിത്യവേദി'യുടെ ഈ വർഷത്തെ പുരസ്കാരത്തിന് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി പ്രവർത്തകരായ പി.പി. സുകുമാരനെയും വി.എസ്. അനിൽകുമാറിനെയും തെരഞ്ഞെടുത്തു.
ഗ്രന്ഥശാലയുടെ പ്രസിഡൻറും സെക്രട്ടറിയുമാണ് പി.പി. സുകുമാരനും വി.എസ്. അനിലും.
വായനദിനത്തിൽ കെടാമംഗലത്ത് ലൈബ്രറി ഹാളിൽ ചേരുന്ന യോഗത്തിൽ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ പുരസ്കാരം നൽകി ആദരിക്കുമെന്ന് സാഹിത്യവേദി ചെയർമാൻ കുസുംഷലാൽ ചെറായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.