Posted On
date_range Updated On
date_range യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് അറസ്റ്റില്‍
പരവൂര്‍: ചിറക്കരത്താഴം വിഷ്ണു ഭവനില്‍ വിജിത വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് രതീഷ് അറസ്റ്റില്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിലെ ശുചിമുറിയില്‍ വിജിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷാണ് മുറിയുടെ പൂട്ട് തകര്‍ത്ത് വിജിതയെ പാരിപ്പളളി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ രതീഷിനെ കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ചാത്തന്നൂര്‍ എ.സി.പി വൈ. നിസാമുദ്ദീന്‍, പരവൂര്‍ ഇന്‍സ്‌പെക്ടര്‍ സംജിത് ഖാന്‍, എസ്.ഐ അഷറഫ്, എ.എസ്.ഐ. ഹരി സോമന്‍ വനിതാ സി.പി.ഒ. ശ്രീലത എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.