ദേശീയപാതയിൽ ചെറിയപ്പിള്ളിയിൽ കണ്ടെയ്നർ ലോറി മറിഞ്ഞ നിലയിൽ
Posted On
date_range Updated On
date_range കണ്ടെയ്നർ ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
പറവൂർ: ദേശീയപാത 66ൽ നിയന്ത്രണംവിട്ട് ചരക്കുലോറി മറിഞ്ഞു. സ്വകാര്യ പാർസൽ കമ്പനിക്കായി സർവിസ് നടത്തുന്ന കണ്ടെയ്നർ ലോറിയാണ് മറിഞ്ഞത്.
ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം. കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചുമാറ്റിയപ്പോഴാണ് പാലത്തിനു താഴേക്ക് മറിഞ്ഞത്.
വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരിക്കേറ്റ ഇയാളെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.