രാഹുൽ
Posted On
date_range Updated On
date_range എ.ടി.എം തകർത്ത് മോഷണശ്രമം; പ്രതി പിടിയിൽ
പരവൂർ: പുക്കുളം ഇസാഫ് ബാങ്കിന്റെ എ.ടി.എം കുത്തിത്തുറന്ന് പണം അപഹരിച്ച കേസിൽ കുറുമണ്ടൽ സ്വദേശി രാഹുലിനെ (26) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്ലാസ് ഡോറുകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ചാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. എ.ടി.എം മെഷീൻ മൊത്തം കുത്തിപ്പൊളിച്ച് നശിപ്പിച്ചിരുന്നു. എന്നാൽ, പണം കടത്താൻ സാധിച്ചില്ല. കൊട്ടാരക്കര നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ ഡി. ദീപു, സബ് ഇൻസ്പെക്ടർ വിഷ്ണു സജീവ്, എസ്.സി.പി ഒ. നെൽസൺ, സി.പി.ഒമാരായ സലാഹുദീൻ, സച്ചിൻ ചന്ദ്രൻ, അനൂപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.