സെയ്ദലി
Posted On
date_range Updated On
date_range വാഹന മോഷണക്കേസിൽ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
പരവൂർ: ഇരുചക്രവാഹനം മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിലായി. പരവൂർ കോങ്ങാൽ പനനിന്ന വീട്ടിൽ ബി. സെയ്ദലി ആണ് (19) പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെ പരവൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഗ്രൗണ്ടിൽ സൂക്ഷിച്ചിരുന്ന കലയ്ക്കോട് സ്വദേശി റാഷിദിന്‍റെ മോട്ടോർ സൈക്കിളാണ് മോഷ്ടിച്ചത്. പരവൂർ പൊലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കെല്ലം ഈസ്റ്റ് പൊലീസാണ് പ്രതിയെയും വാഹനവും കണ്ടെത്തിയത്.
ഇയാൾ മോഷണക്കേസിൽ മുൻകാലങ്ങളിലും പരവൂർ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ചാത്തന്നൂർ അസി.കമീഷണർ ഗോപകുമാറിന്‍റെ മേൽനോട്ടത്തിൽ പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ നിതിൻ നളൻ, വിനയൻ, എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.