കിഴക്കേകല്ലട ഓണമ്പലം കശുവണ്ടി ഫാക്ടറിക്കു സമീപം റോഡിന് കുറുകെ ഒടിഞ്ഞുവീണ
കൂറ്റന്‍ മാവിന്റെ ശിഖരം അഗ്നിരക്ഷാസേന മുറിച്ചുമാറ്റുന്നു
കിഴക്കേകല്ലട: ഓണമ്പലം കശുവണ്ടി ഫാക്ടറിക്ക് സമീപം അപകടാവസ്ഥയിലായിരുന്ന കൂറ്റന്‍ മാവിന്റെ ശിഖരം റോഡിന് കുറുകെ ഒടിഞ്ഞുവീണു. എതിര്‍വശത്തുണ്ടായിരുന്ന കടയുടെയും സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന്റെയും മുകളിലേക്കാണ് മാവ് വീണത്. വ്യാഴാഴ്ച പുലർച്ച അഞ്ചോടെയാണ് മാവിന്റെ വലിയശിഖരം വീണത്. കുണ്ടറ-പള്ളിമുക്ക്-ചിറ്റുമല റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന എത്തി മരക്കൊമ്പ് റോഡിൽനിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.Onambalam cashew factory
അപകടാവസ്ഥയിലായിരുന്ന മാവ് മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പഞ്ചായത്ത് അധികൃതരും ജില്ല ദുരന്തനിവാരണ അതോറിറ്റിക്കുള്പ്പെടെ പരാതി നല്‍കിയിരുന്നു. മാവ് മുറിച്ചുമാറ്റുന്നതിന് ജില്ല ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നെങ്കിലും ഫണ്ടില്ലെന്ന ന്യായം പറഞ്ഞാണ് നീട്ടിക്കൊണ്ട് പോയത്. ആളൊഴിഞ്ഞ നേരത്ത് മരക്കൊമ്പ് വീണതിനാലാണ് അത്യാഹിതം ഒഴിവായത്. ഓണമ്പലം വാര്‍ഡംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രാജുലോറന്സിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേനയും പൊലീസും എത്തിയാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മാവിന്റെ ബാക്കി ഭാഗംകൂടി അടിയന്തരമായി മുറിച്ചുമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്ന് വാര്‍ഡംഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.